കുഴല്‍നാടനെതിരെ സിപിഐഎം..ചിന്നക്കനാലിലെ ഭൂമിയിലേക്ക് പ്രതിഷേധ മാര്‍ച്ച്….
മാത്യൂ കുഴല്‍നാടനെതിരെ പ്രതിഷേധം ശക്തമാക്കാൻ സിപിഐഎം.ഇതിന്റെ ഭാഗമായി കുഴല്‍നാടന്റെ ഭൂമിയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുവാനും പാർട്ടി നീക്കം. മാന്യത ഉണ്ടെങ്കില്‍ ഭൂമി വിട്ടു നല്‍കണമെന്ന് ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി കോടീശ്വരനായി മാറിയ ആളാണ് കുഴൽനാടൻ.കുഴൽനാടന്റെ വരുമാനം സംബന്ധിച്ച് അന്വേഷിക്കണമെന്നും പാര്‍ട്ടി ആവശ്യമുന്നയിച്ചു. ഭൂമിക്കച്ചവടത്തില്‍ മാത്യു കുടല്‍നാടന്‍ അവസാന വാക്കാകാന്‍ ശ്രമിക്കുന്നുവെന്നും സിപിഐഎം വിമർശിച്ചു.
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ കേസില്‍ കോടതിയില്‍ നിന്നും മാത്യൂ കുഴല്നാടന് തിരിച്ചടി ഏറ്റുവാങ്ങിയതിന് തൊട്ടു പിന്നാലെയാണ് പാർട്ടി കുഴൽനാടന് എതിരെ തിരിഞ്ഞത്.മാത്യു കുഴല്‍നാടന്റെ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം നടത്തണമെന്നതാണ് സിപിഐഎം നിലപാട്. പാര്‍ട്ടി ജില്ലാ കമ്മിറ്റി കൂടിയാലോചിച്ച സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.