സ്ത്രീ വിരുദ്ധ പരാമര്‍ശം..കെ എസ് ഹരിഹരനെ തള്ളി കെകെ രമ എംഎല്‍എ….
കെകെ ശൈലജക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെ തള്ളി കെകെ രമ എംഎല്‍എ. ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് നടന്നതെന്ന് കെകെ രമ പറഞ്ഞു.പക്ഷെ തെറ്റ് മനസ്സിലാക്കി ഹരിഹരന് മാപ്പുപറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ലെന്നും അവർ വ്യക്തമാക്കി.
വടകരയില്‍ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമര്‍ശം.ഇത് വിവാദമായതോടെ ഹരിഹരന് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.