കരമന അഖില്‍ കൊലപാതകം..മൂന്നു പ്രതികള്‍ കൂടി പിടിയില്‍….
കരമന അഖില്‍ വധക്കേസില്‍ മൂന്നു പ്രതികള്‍ കൂടി പിടിയിൽ.കേസില്‍ ഗൂഢാലോചന നടത്തിയവരാണ് പിടിയിലായിരിക്കുന്നത്.ഹരിലാല്‍, കിരണ്‍ കൃഷ്ണ, കിരണ്‍ എന്നിവരാണ് പിടിയിലായത്.കേസിൽ പ്രതിയായ ഡ്രൈവർ അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ നാലുപേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കേസിലെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
പ്രതികള്‍ക്കായി അന്വേഷണം ഊര്‍തമാക്കി പൊലീസ്. മൂവര്‍ സംഘം സംസ്ഥാനം കടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അതിനിടെ പിടിയിലായ അനീഷിനെ ഇന്ന് ചോദ്യം ചെയ്യും.അനീഷിലൂടെ മറ്റ് പ്രതികളിലേക്കുള്ള ദൂരം കുറയുമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് കണ്ടെത്തിയിരുന്നു.