കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം….
അയ്യൻകൊല്ലി കൊളപ്പള്ളിയ്ക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വട്ടക്കൊല്ലി തട്ടാൻ പാറ മുരിക്കൻചേരിയിലെ നാഗമ്മാൾ (72) ആണ് മരിച്ചത്. വീടിന് സമീപത്തെ തൊടിയിൽ നിൽക്കുമ്പോളാണ് സംഭവം.. കാട്ടാനയെക്കണ്ട് തിരിഞ്ഞോടിയെങ്കിലും തുമ്പിക്കൈ കൊണ്ട് നാഗമ്മാളെ പിടിച്ചെടുത്ത് ആന ചവിട്ടിക്കൊല്ലുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ കാട്ടാനയെ തുരത്തുകയും വനപാലകരെ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം പന്തല്ലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.