ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം….
ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാടിലെ വടക്കേങ്ങര മുഹമ്മദ് റാഫി (35) ആണ് മരിച്ചത്.റൈസൂത്ത് ഹൈവേയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്.ജോലി ചെയ്യുന്ന കടയിൽ നിന്നും സ്കൂട്ടറിൽ സാധനം ഡെലിവർ ചെയ്യാനായി പോകുമ്പോൾ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു.