തോക്കുമേന്തി നടുറോഡിൽ യുവതിയുടെ റീല്‍സ്..നടപടിയെടുക്കാനൊരുങ്ങി പൊലീസ്….
തോക്കുമേന്തി നടുറോഡിൽ റീല്‍സ് ചെയ്ത യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്. വിഷയം ഗൗരവമേറിയതാണെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ലഖ്നൗ പൊലീസ് അറിയിച്ചു .ലക്നൗ ദേശീയപാതയിലാണ് ഇൻസ്റ്റഗ്രാമിലടക്കം നിരവധി ഫോളോവേഴ്സുള്ള യുട്യൂബറായ സിമ്രാൻ യാദവ് തോക്ക് കയ്യിലേന്തി നൃത്തം ചെയ്തത് .ഈ റീൽസ് വൈറലായതോടെ സിമ്രാനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
അഭിഭാഷകനായ കല്യാൺജി ചൗധരി എന്നയാളാണ് വിഡിയോ എക്സിൽ പങ്കുവച്ച് സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയത് .നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രവൃത്തിയാണ് സിമ്രാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്ന് കാണിച്ചാണ് ഈ അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.അധികൃതര്‍ ഈ വിഷയത്തില്‍ മനഃപൂര്‍വം മൗനം പാലിക്കുകയാണെന്നും എക്‌സ് പോസ്റ്റില്‍ അദ്ദേഹം ആരോപിക്കുന്നു.ഇതിന് പിന്നാലെയാണ് പോലീസ് നടപടി .