വടകരയിൽ സിപിഎമ്മിന് അങ്കലാപ്പ്….വിമര്‍ശനവുമായി കെ മുരളീധരൻ…

ഷാഫി പറമ്പിൽ വിജയിച്ചാൽ വടകര ബാലികേറാമലയാകുമെന്ന ചിന്ത കൊണ്ടാണ് സിപിഎം വടകരയിൽ അരുതാത്ത പല കാര്യങ്ങളും ചെയ്തതെന്ന് കെ മുരളീധരൻ. മുല്ലപ്പള്ളി രാമചന്ദ്രനും താനും മത്സരിച്ചപ്പോൾ ഇല്ലാത്ത പ്രശ്നങ്ങളാണ് ഷാഫി മത്സരിച്ചപ്പോൾ സിപിഎം സൃഷ്ടിച്ചത്. ഇതിൽ ഷാഫിയുടെ മതവും ഒരു ഘടകമായെന്നും മുരളീധരൻ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ പി.വി.അൻവർ നടത്തിയ പരാമർശങ്ങൾക്ക് തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി രാഷ്ട്രീയ വിമര്‍ശനം നടത്തുമ്പോള്‍ വ്യക്തി അധിക്ഷേപമാണ് സിപിഎം നടക്കുന്നത്. ഇതിനെ മുഖ്യമന്ത്രിയും എം വി ഗോവിന്ദനും പിന്തുണച്ചതോടെ ഇത് സിപിഎം ആസൂത്രിതമായി നടത്തിയ ഒരു പ്രതികരണമാണെന്ന് വ്യക്തമായെന്നും മുരളീധരൻപറഞ്ഞു .

Related Articles

Back to top button