വര്‍ക്കല ക്ലിഫില്‍ വലിയ ഗര്‍ത്തങ്ങള്‍ കണ്ടെത്തി..നികത്തിയത് ഒരു ലോഡ് മണല്‍ കൊണ്ട്…
വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കല ക്ലിഫില്‍ ആശങ്ക ഉയര്‍ത്തി രണ്ടു വലിയ ഗര്‍ത്തങ്ങള്‍ കണ്ടെത്തി.സുരക്ഷ കണക്കിലെടുത്ത് മണ്ണ് നിറച്ച് രണ്ടു ഗര്‍ത്തങ്ങളും അടച്ചു.6.1 കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുന്ന വര്‍ക്കല ക്ലിഫിലാണ് ഗര്‍ത്തങ്ങള്‍ കണ്ടെത്തിയത്. ക്ലിഫിന് അപചയം സംഭവിച്ച് കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഗര്‍ത്തങ്ങള്‍ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.രൂക്ഷമായ കടല്‍ക്ഷോഭം, തിരമാലകളുടെ ആക്രമണം, വ്യാപകമായ അനധികൃത നിര്‍മാണങ്ങള്‍, ശരിയായ മലിനജല സംവിധാനത്തിന്റെ അഭാവം എന്നിവ മൂലം പാറക്കെട്ടിന് ആകെ ഉണ്ടായ അപചയത്തിന്റെ ഭാഗമായാണ് രണ്ട് കുഴികളുടെ രൂപീകരണം എന്നാണ് വിലയിരുത്തല്‍.