സൂര്യാഘാതം… കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു….

പാറശ്ശാല : പ്ലാമുട്ടുകടയിൽ കെട്ടിട നിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാൻസിസ് (55)ആണ് മരിച്ചത്. പ്ലാമൂട്ടുകടയിൽ കെട്ടിടനിർമാണത്തിൽ ഏർപ്പെട്ടിരിക്കെയാണ് ഉച്ചക്ക് ഒന്നര മണിയോടെ  കുഴഞ്ഞു വീണത്.

സൂര്യാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൂടേറ്റ് ക്ഷീണിതനായ ഫ്രാൻസിസ്  കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്ന ഫ്രാൻസിനെ ഉടൻ മറ്റു തൊഴിലാളികൾ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അതിർത്തി മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് കാരണം ഇടയ്ക്കിടെ വിശ്രമിച്ചാണ് ജോലി ചെയ്തിരുന്നതെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു.

Related Articles

Back to top button