മദ്യലഹരിയില്‍ പൊലീസിന് നേരെ അക്രമം..യുവതികള്‍ പിടിയില്‍….

മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ മൂന്ന് യുവതികള്‍ പിടിയില്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു .കാവ്യ, അശ്വനി, പൂനം എന്നീ യുവതികളെയാണ് കസ്റ്റഡിയില്‍ വിട്ടത് .കഴിഞ്ഞദിവസം മുംബൈ പല്‍ഗാര്‍ വിരാര്‍ മേഖലയിലെ ഒരു ബാറിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം.

മദ്യലഹരിയില്‍ യുവതികള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. മൂന്നു പേരെയും സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിക്കുമ്പോൾ സ്ത്രീകൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു . വാക്ക്തര്‍ക്കത്തിനിടെ യുവതികളിലൊരാള്‍ വനിതാ കോണ്‍സ്റ്റബിളിന്റെ കൈയില്‍ കടിക്കുകയും ചെയ്തു.സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും യുവതികള്‍ മറ്റ് ലഹരികള്‍ ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു

Related Articles

Back to top button