ഗുജറാത്തിൽ ബൂത്ത് കയ്യേറി കള്ളവോട്ട് ചെയ്ത സംഭവം..റീപോളിങ് പ്രഖ്യാപിച്ച് കമ്മീഷൻ….
ഗുജറാത്തിൽ പോളിങ് ബൂത്ത് കൈയേറുകയും കള്ളവോട്ട് ചെയ്യുകയും ചെയ്ത സംഭവത്തിനു പിന്നാലെ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദാഹോദ് മണ്ഡലത്തിലെ 220ാം ബൂത്തിൽ മെയ് 11ന് റീപോളിങ് നടക്കും.അതേസമയം ബൂത്ത് കൈയേറിയതിനും കള്ളവോട്ട് ചെയ്തതിനും ബിജെപി സ്ഥാനാർഥിയുടെ മകനെ അറസ്റ്റ് ചെയ്തു.
മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത് സിങ് ഭാഭോറിന്റെ മകൻ വിജയ് ഭാഭോറാണ് അറസ്റ്റിലായത്. മെയ് ഏഴിനാണ് ദാഹോദ് മണ്ഡലത്തിലെ 220ാം നമ്പർ ബൂത്തിൽ ഇയാളും അനുയായികളും അതിക്രമിച്ചുകയറി കള്ളവോട്ട് ചെയ്തത്.സംഭവം വിവാദമായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി .