ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചു….ആദ്യമാസങ്ങളിൽ പലിശ നിക്ഷേപകർക്ക് ലഭിച്ചു…. ഒടുവിൽ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്…..

ആളുകളിൽ നിന്നും നിക്ഷേപമായി പണം സ്വീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങര ശാന്തി ഭവനത്തിൽ ബിജുക്കുട്ടന്റെ ഭാര്യ രശ്മി നായർ (40) ആണ് അറസ്റ്റിലായത്. ചേർത്തല സ്വദേശിയായ ത്രേസ്യാമ്മ സേവ്യറിൻ്റെ കയ്യിൽ നിന്നും ഒൻപതര ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടുള്ള പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആദ്യ നാല് മാസം നിക്ഷേപിച്ച പണത്തിന്റെ പലിശയായി കുറച്ചുതുക നൽകുകയും ചെയ്തു. പിന്നിട് പണം ഒന്നും തന്നെ നൽകിയിട്ടില്ല. തുടർന്നാണ് മാന്നാർ പോലീസിൽ പരാതി നൽകുകയും ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കേരളത്തിന് പുറത്ത് തെലങ്കാനയിൽ സമാന തട്ടിപ്പ് നടത്തിയതിന് രശ്മി നായർക്ക് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.

Related Articles

Back to top button