ബിജെപിക്ക് തിരിച്ചടി..തൃണമൂല്‍ നേതാവിനെതിരായ പീഡന പരാതി ബിജെപി ഭീഷണിപ്പെടുത്തി ഒപ്പിടീച്ചതെന്ന് പരാതിക്കാരി…..

സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരായ ബലാത്സംഗ പരാതി പരാതിക്കാരില്‍ ഒരാള്‍ പിന്‍വലിച്ചു. ബിജെപി പ്രാദേശിക മഹിളാ മോര്‍ച്ചാ നേതാവ് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് വെള്ളപേപ്പറില്‍ ഒപ്പിടുവിച്ച ശേഷം പരാതി എഴുതിച്ചേര്‍ത്തുവെന്ന് പറഞ്ഞാണ് പരാതി പിൻവലിച്ചത് . വ്യാജ ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന് പ്രാദേശിക നേതാവ് പറയുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ബിജെപിയെ വെട്ടിലാക്കി കേസില്‍ മറ്റൊരു വഴിത്തിരിവുകൂടിയുണ്ടാകുന്നത്.

പരാതി നല്‍കിയ മൂന്ന് സ്ത്രീകളില്‍ ഒരാളാണ് പരാതി പിന്‍വലിച്ചിരിക്കുന്നത്. ബിജെപി പ്രാദേശിക വനിതാ നേതാവിനെതിരെയും യുവതി പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവുമാണ് പ്രധാന ആരോപണങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഷാജഹാന്‍ ഷെയ്ഖും കൂട്ടാളികളും ഭൂമി തട്ടിയെടുക്കുകയും പ്രദേശത്തുള്ള സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. നിരവധി കൃഷി ഭൂമികള്‍ ഇവര്‍ തട്ടിയെടുത്തുവെന്ന് ആരോപണം ഉയര്‍ന്നുവന്നിരുന്നു.

Related Articles

Back to top button