കാശ്‌മീരിൽ ഏറ്റുമുട്ടലിൽ കൊടുംഭീകരൻ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന…..

ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ റെഡ്‍വാനി പയീൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരിലൊരാൾ കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണെന്നും സൈന്യം അറിയിച്ചു. ലഷ്‌കർ ഇ തോയ്ബ കമാൻഡർ ബാസിത് അഹമ്മദ് ദാർ, മോമിൻ ഗുൽസാർ, ഫാഹിം അഹമ്മദ് ബാബ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടതെന്നും പ്രദേശവാസികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളിൽ പങ്കുള്ള ഭീകരനാണ് ബാസിത് അഹമ്മദ് ദാണെന്നും സൈന്യ അറിയിച്ചു.

Related Articles

Back to top button