സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയേയും കൂട്ടുകാരിയെയും ഇടിച്ച് വീഴ്ത്തി..ഭർത്താവ് അറസ്റ്റിൽ….
ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയേയും കൂട്ടുകാരിയെയും ബൈക്കിലെത്തി ഇടിച്ചു വീഴ്ത്തിയ കേസിൽ ഭർത്താവ് പിടിയിൽ.ആറാട്ടുപുഴ റിയാസ് മൻസിൽ ഷാജഹാൻ (33) ആണ് പിടിയിലായത്.ഷാജഹാൻ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ മുട്ടം താഴ്ചയിൽ നൗഫിയ (28) യേയും ഇവരുടെ സുഹൃത്ത് ഏവൂർ വടക്ക് കാങ്കാലിൽ ശിൽപ്പ (19) യേയും ബൈക്കിൽ എത്തി ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ നൗഫിയയും ശിൽപ്പയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നൗഫിയയും ഭർത്താവ് ഷാജഹാനും ഒരു വർഷമായി പിണങ്ങി കഴിയുകയാണെന്ന് പോലീസ് പറയുന്നു . വിവാഹമോചനത്തിനായി കുടുംബ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്.മുട്ടത്ത് ബ്യൂട്ടിപാർലർ നടത്തുകയാണ് നൗഫിയ. സുഹൃത്തായ ശിൽപയുമായി ഏവൂരിൽ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് തിരിച്ചു സ്കൂട്ടറിൽ വരുന്നതിനിടയിൽ ബൈക്കിൽ എത്തിയ ഷാജഹാൻ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. സ്കൂട്ടർ മറിയാതിരുന്നതിനെ തുടർന്ന് ഇയാൾ സ്കൂട്ടറിൽ ചവിട്ടി വീഴ്ത്തുകയായിരുന്നുഎന്ന് പോലീസ് പറഞ്ഞു .