മാവേലിക്കരയിൽ…  5 ജോഡി ഇരട്ടകൾ നേടി… മികച്ച വിജയം…

മാവേലിക്കര- മറ്റം സെൻറ് ജോൺസ് എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 5 ജോഡി ഇരട്ടകൾ മികച്ച വിജയം നേടി. എരുവ പടിപ്പുരയ്ക്കൽ ഡെന്നിസ് അജു മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയപ്പോൾ ഡാനി അജു 8എ പ്ലസും, 1എയും, 1ബിപ്ലസും നേടിയാണ് വിജയിച്ചത്. മാവേലിക്കര പുതിയകാവ് ആശ ഭവനത്തിൽ അഭിയ ശ്രീജിത്, അഭിത ശ്രീജിത് എന്നിവർ 9എ പ്ലസും, 1 എയും നേടി മികച്ച വിജയം കരസ്ഥമാക്കി.

കരിപ്പുഴ വിൽസൻ കോട്ടേജിൽ അലീന ജയ്നി ജിബു 3 എപ്ലസും 2എയും 1ബിപ്ലസും 3ബിയും, 1സിപ്ലസും നേടിയപ്പോൾ അലോന സൂസൻ ജിബു 3എപ്ലസും 1എയും 1ബിപ്ലസും 3ബിയും, 2സിപ്ലസും നേടിയാണ് പത്താംതരം കടന്നത്. ചെട്ടികുളങ്ങര കൈത തെക്ക് മുരുകാലയം ഹർഷ രാജു മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. വർഷ രാജു 1 എപ്ലസും 3 എയും 2ബിപ്ലസും, 2ബിയും 1സിപ്ലസും, 1സിയും നേടി. ഏവൂർ സൗത്ത് കടക്കോലിൽ പടീറ്റതിൽ ആർ.ആദർശ് മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. ആർ.ആദിത്യൻ 8എപ്ലസും 2എയും നേടിയാണ് വിജയിച്ചത്. 5 ജോഡി ഇരട്ടകൾ ഒരേ സ്കുളിൽ നിന്ന് മികച്ച വിജയം നേടുന്നത് അപൂർവ്വമാണ്.

Related Articles

Back to top button