വൈദ്യുതി തകരാർ പരിഹരിച്ചു..ട്രെയിനുകൾ ഓടിത്തുടങ്ങി..ട്രെയിനിൽ യാത്രക്കാരുടെ പ്രതിഷേധം….

വൈദ്യുതി തകരാർ മൂലം പിടിച്ചിട്ട തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു.എന്നാൽ ട്രെയിനിൽ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്.കൃത്യമായ മറുപടി നൽകാൻ റെയിൽവേ അധികൃതർ തയാറാകുന്നില്ല എന്നാരോപിച്ചാണ് പ്രതിഷേധം.വൈദ്യുതി തകരാറിനെ തുടർന്ന് ഏകദേശം 4 മണിക്കൂറുകളോളമാണ് ട്രെയിനുകൾ പിടിച്ചിട്ടത്.മണിക്കൂറുകളായി ഗതാഗതം നിലച്ചതോടെ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നൂറ്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്. അതേസമയം, ട്രാക്കുകളിലെ വൈദ്യുതി തകരാർ പൂർണമായും പരിഹരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. നിലമ്പൂർ കോട്ടയം പാസഞ്ചർ ട്രെയിനും യാത്ര പുനരാരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button