ദല്ലാൾ നന്ദകുമാറിന് പുന്നപ്ര പൊലീസിന്റെ നോട്ടീസ്..കേരളത്തിലില്ലന്ന് മറുപടി…..

ദല്ലാൾ നന്ദകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ പുന്നപ്ര പൊലീസാണ് കേസെടുത്ത് നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ദല്ലാൾ നന്ദകുമാർ അറിയിച്ചു. കേരളത്തിൽ ഇല്ലെന്നാണ് പുന്നപ്ര പൊലീസ് നൽകിയ നോട്ടീസിന് നന്ദകുമാർ നൽകിയ മറുപടി. പകരം ഈ മാസം 19 ന് ഹാജരാകാമെന്നും നന്ദകുമാർ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button