പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്..യുവാവിന് 61 വര്‍ഷം തടവും പിഴയും….
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 61 വർഷം തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും വിധിച്ചു.കൽപറ്റ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത് .മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാര്‍മല്‍കുന്ന് കോളനിയിലെ കൃഷ്ണനെയാണ് (29) കല്പറ്റ ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതി ജഡ്ജി കെ ആര് സുനില്‍കുമാര്‍ ശിക്ഷിച്ചത്. അതിജീവിതയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നൽകാൻ വിധിയായി.
മൂന്നു വകുപ്പുകൾ പ്രകാരം 20 വർഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും.മറ്റൊരു വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോക്സോ നിയമ പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2022ല്‍ മേപ്പാടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് .