​ അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷാരീതിയിൽ മാറ്റം..ഇനി മിനിമം മാർക്ക് വേണം…

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷാരീതി മാറ്റുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിക്കുന്നതിനിടെയാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത് .

Related Articles

Back to top button