അധിക്ഷേപ പരാമർശം..പ്രശസ്ത യുട്യൂബർ അറസ്റ്റിൽ….

സർക്കാർ വിരുദ്ധ നിരീക്ഷണങ്ങളുടെ പേരിൽ ഏറെ പ്രശസ്തനായ യുട്യൂബർ അറസ്റ്റിൽ. അടുത്തിടെ വന്ന വ്ലോഗിലെ വനിതാ പൊലീസുകാർക്കെതിരായ അധിക്ഷേപ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റ്.സർക്കാർ ജീവനക്കാരനായ എ ശങ്കർ എന്ന യുട്യൂബറാണ് അറസ്റ്റിലായത്. കോയമ്പത്തൂർ സൈബർ ക്രൈം പൊലീസാണ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. സാവുക്ക് ശങ്കർ എന്ന പേരിലാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. കോയമ്പത്തൂർ പൊലീസിലെ ക്രൈ ബ്രാഞ്ച് വിഭാഗത്തിലെ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് അറസ്റ്റ്.

തമിഴ്നാട് പൊലീസിനും സർക്കാരിനും എതിരായി രൂക്ഷ വിമർശനം ഉയർത്തുന്നതിനിടയിലാണ് ശങ്കറിന്റെ അറസ്റ്റ് .വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം മാറ്റത്തിനും പ്രമോഷനും പോസ്റ്റിംഗുകൾക്കും വേണ്ടി മുതിർന്ന ഉദ്യോഗസ്ഥരുമായി പല വിധത്തിലുമുള്ള വിട്ടുവീഴ്ചകൾ ചെയ്യുന്നുവെന്നാണ് ഏറെ വിവാദമായ യുട്യൂബ് അഭിമുഖത്തിൽ ശങ്കർ അഭിപ്രായപ്പെട്ടത്.

Related Articles

Back to top button