മൂന്നാംഘട്ട തിരഞ്ഞെടുപ്പ്..പോളിംഗ് ശതമാനത്തിൽ കുറവ്..ആശങ്ക….

മൂന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് 64.40 ശതമാനം.കഴിഞ്ഞ തവണത്തെക്കാൾ നിലവിൽ മൂന്ന് ശതമാനം കുറവാണിത്.മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഒടുവിൽ പുറത്ത് വന്ന കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പോളിങ്ങ് നടന്നത് അസമിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലാണ്. അസമിൽ രേഖപ്പെടുത്തിയത് 81.71 ശതമാനം വോട്ടുകളാണ്. ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. ഇവിടെ 57.34 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.

ആദ്യ ഘട്ടത്തില്‍ 102 മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലെത്തിയത്, 66.14 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പോളിംഗ് ശതമാനം 66.71 ആണ്.മൂന്നാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇന്നലെ നടന്നു. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 64.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

Related Articles

Back to top button