NCERT പാഠപുസ്തകം വ്യാജമായി അച്ചടിച്ചു..2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്……

എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ് .എന്‍സിഇആര്‍ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. കൊച്ചി ടി.ഡി.റോഡിലെ സൂര്യ ബുക്സ് , കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.1,5,9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് വ്യാജമായി അച്ചടിച്ചത്.

അന്വേഷണത്തില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തിലധികം പുസ്തകങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ കോപ്പികള്‍ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്.

Related Articles

Back to top button