പി ജയരാജന്‍ വധശ്രമക്കേസ്..അപ്പീൽ പരിഗണിച്ചു..പ്രതികൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്….

പി ജയരാജന്‍ വധശ്രമക്കേസിൽ സംസ്ഥാന സര്‍ക്കാർ നൽകിയ അപ്പീലില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. പി ജയരാജന്‍ വധശ്രമക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരായി സർക്കാർ നൽകിയ അപ്പീലാണ് ഇന്ന് സുപ്രീം കോടതി പരി​ഗണിച്ചത്. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നാണ് സംസ്ഥാന സര്‍ക്കാർ ഉയർത്തിയ പ്രധാന ആക്ഷേപം.

1999ലെ തിരുവോണ ദിവസം വീട്ടില്‍ക്കയറി സിപിഐഎം നേതാവ് പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് ഹൈക്കോടതി ശിക്ഷിച്ചത്.ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതെ വിട്ടത്.ഇതിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരി​ഗണിച്ചത്.

Related Articles

Back to top button