യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു….
കിളിമാനൂർ: കൊലപാതക ശ്രമമുൾപ്പടെയുള്ള കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി തടവിലാക്കി. പുതിയകാവ് കുന്നുവിള വീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന അനന്ദു (23)വിനെയാണ് കാപ്പനിയമ പ്രകാരം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഡിസംബർ 30-ന് പുലർച്ചെ ഒന്നിന് കീഴ്മണ്ണടി ആറിന് സമീപം വച്ച് സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സബ് ജയിലിൽ കഴിയുകയായിരുന്നു.കൊലപാത ശ്രമം ഉൾപ്പെടെ നാലോളം കേസുകൾ ഇയാളുടെ പേരിൽ ഉള്ളതായി കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയൻ അറിയിച്ചു. ഇയാളെ സെൻട്രൽ ജയിലിലേക്ക് അയച്ചു. റൂറൽ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിൻെ നടപടി.