ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാർ ഇടിച്ച് ഒട്ടോഡ്രൈവർ മരിച്ചു..രണ്ടു പേർക്ക് പരിക്ക്…

കിളിമാനൂർ : സംസ്ഥാന പാതയിൽ തട്ടത്തുമലയ്ക്ക് സമീപം കാർ പിന്നിലിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയിലെ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു.തട്ടത്തുമല സായൂജ്യത്തിൽ മുരളീധരൻ ആശാരി (63)യാണ് മരിച്ചത്.തട്ടത്തുമല സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ബഷീർ, സുനി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പകൽ 2.30-ന് മണലേത്തു പച്ചയ്ക്കും കുറവൻകുഴിയ്ക്കുമിടയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മുരളീധരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Related Articles

Back to top button