‘ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയൊരു പോക്കാണ് ‘..പിണറായിക്കെതിരെ കെ സുധാകരൻ….

മുഖ്യമന്ത്രി പിണറായി വിജയന്റ വിദേശയാത്രയ്‌ക്കെതിരെ വിമർശനവുമായി കെ സുധാകരൻ .കേരളം ദുരിതക്കയത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു.സ്‌പോണസര്‍ഷിപ്പിലാണ് വിനോദയാത്ര നടത്തുന്നത് എന്ന് സംശയം ഉണ്ട്.പകരം ചുമതല നല്‍കാതെ പോയത് ശരിയായില്ലെന്നും സുധാകരന്‍ വ്യക്തമാക്കി .

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവ് ഇല്ലേ?. ഒരു മുഖ്യമന്ത്രിയാണ് പോയത് .ചാര്‍ജ് കൊടുത്തോ അര്‍ക്ക് എങ്കിലും?. ഇവിടെ ഒരു അത്യാവശ്യ സംഭവം ഉണ്ടായാല്‍ ആര് പ്രതികരിക്കും? ആര് എറ്റെടുക്കും?. ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണ് പോകുന്നത്?. അങ്ങനെ പോകേണ്ട ആളാണോ മുഖ്യമന്ത്രി?. എന്നും സുധാകരൻ ചോദിച്ചു .കേരളത്തില്‍ ഇത്രയേറെ ജനം ദുരിതം അനുഭവിക്കുമ്പോള്‍ അതൊന്നും കാണാതെ ഒരു സുപ്രഭാതത്തില്‍ ഇറങ്ങിപ്പോകുമ്പോള്‍ എന്താണ് അദ്ദേഹത്തെ വിശേഷിപ്പിക്കുകയെന്ന് അറിയില്ലെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷം തോല്‍ക്കാന്‍ പോകുകയാണ്. അത് കാണാനാവാത്തതുകൊണ്ടാവും വിദേശത്തേക്ക് പോയതെന്നും സുധാകരന്‍ പരിഹസിച്ചു.

Related Articles

Back to top button