വധശ്രമക്കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽനിന്ന്‌ ഓടി രക്ഷപ്പെട്ടു….

പാറശ്ശാല: വധശ്രമ കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ടു. യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ ആലമ്പാറ സ്വദേശി മിഥുനാണ് .തിങ്കളാഴ്ച രാത്രി എട്ടരയോടെ സറ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്.

വാഹനക്കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പാറശ്ശാല ചന്ദനക്കട്ടി സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ ഒളിവിൽക്കഴിഞ്ഞ സ്ഥലത്തുനിന്ന് പോലീസ് പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോയത്. സ്റ്റേഷനിലേക്കു കയറ്റുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. സ്റ്റേഷനിൽനിന്ന്‌ ഓടിയ ഇയാൾ സമീപത്തെ മൃഗാശുപത്രിവളപ്പിനു പിൻഭാഗത്തെ റെയിൽവേ ട്രാക്ക് വഴി രക്ഷപ്പെടുകയായിരുന്നു. പോലീസ് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പ്രതിയെ പിടികൂടി നാണക്കേട് ഒഴിവാക്കാനാണ് പോലീസ് ശ്രമം.

Related Articles

Back to top button