സംസ്ഥാനത്ത് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു..രണ്ടു പേർ മരിച്ചു,10 പേർക്ക് രോഗബാധ…

സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു.2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്.രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .എന്നാൽ മരിച്ച രണ്ടുപേരുടെയും മരണ കാരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പരിശോധിച്ചപ്പോളാണ് രോഗം വെസ്റ്റ്‌നൈൽ ഫീവറാണെന്നു കണ്ടെത്തിയത്. പിന്നീട് സ്രവങ്ങൾ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു .തുടർന്ന് വെസ്റ്റ്‌നൈൽ ഫീവറാണെന്നു സ്ഥിതീകരണം കിട്ടി .

വെസ്റ്റ് നൈൽ വൈറസ് ഒരു വൈറൽ അണുബാധയാണ്. ഇത് സാധാരണയായി കൊതുകുകളാണ് പരത്തുന്നത്. വൈറസ് ബാധിച്ച് കഴിഞ്ഞാല്‍ നാഡീസംബന്ധമായ രോഗത്തിനും മരണത്തിനും കാരണമാകും.പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

Related Articles

Back to top button