മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു..മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍…
കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടന്ന തർക്കത്തിൽ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരായ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍.അല്പം മുമ്പാണ് ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത് .ഇതിന് പിന്നാലെയാണ് എഫ്ഐആറിലെ വിവരങ്ങളും പുറത്ത് വരുന്നത്.
യദുവിന്റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് എഫ്ഐആറിലുമുള്ളത് എന്നതാണ് ശ്രദ്ധേയം. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്ഐആറിലുണ്ട്. കോടതിയില്‍ നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ അങ്ങനെ തന്നെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.