രാമക്ഷേത്രം സന്ദർശിച്ചതിന് വിമർശനം..കോൺഗ്രസിൽനിന്നു രാജി പ്രഖ്യാപിച്ച് എ.ഐ.സി.സി വക്താവ്…..

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിനെ ചൊല്ലിയുള്ള വിമർശനത്തെ തുടർന്ന് കോൺഗ്രസിൽനിന്നു രാജി പ്രഖ്യാപിച്ച് എ.ഐ.സി.സി വക്താവ് രാധിക ഖേര. പാർട്ടിയിൽ വിവേചനവും അനീതിയും നേരിട്ടെന്ന് ആരോപിച്ചാണ് രാജി .ക്ഷേത്രം സന്ദർശിച്ചത് മുതൽ ചത്തിസ്ഗഢ് നേതൃത്വത്തിൽനിന്നു നേരിട്ടത് മോശം പെരുമാറ്റമാണെന്നും അവർ വ്യക്തമാക്കി .മുതിർന്ന നേതാക്കൾക്ക് നിരന്തരം പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്ന് രാധിക പറയുന്നു. എക്‌സിലൂടെയാണ് രാധിക ഖേര രാജിവിവരം പരസ്യമാക്കിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു നൽകിയ രാജിക്കത്തും അവർ പങ്കുവച്ചിട്ടുണ്ട്.

പാർട്ടിക്കു വേണ്ടി ആയുസ്സിലെ 22 വർഷത്തോളം സമർപ്പിച്ചയാളാണ് താൻ. എൻ.എസ്.യു.ഐ കാലഘട്ടം മുതൽ കോൺഗ്രസ് മാധ്യമവിഭാഗത്തിൽ വരെ ആത്മാർഥതയോടെയാണു പ്രവർത്തിച്ചിട്ടുള്ളത്. എന്നിട്ടും അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണയ്ക്കുന്നുവെന്ന പേരിൽ കടുത്ത എതിർപ്പാണ് നേരിടേണ്ടിവന്നതെന്ന് രാധിക പറഞ്ഞു. ചത്തിസ്ഗഢ് കോൺഗ്രസ് ഓഫിസിൽ നേതൃത്വത്തിൽനിന്ന് അപമര്യാദ നേരിട്ട സംഭവത്തിൽ തനിക്കു നീതി നിഷേധിച്ചെന്നും അവർ രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. വലിയ വേദനയോടെയാണ് പാർട്ടി പദവിയിൽനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവയ്ക്കുന്നതെന്നും അവർ പറഞ്ഞു .

Related Articles

Back to top button