കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങി… ഏഴംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ… മുങ്ങി മരിച്ചു…

പത്തനാപുരം: കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പത്തനാപുരം മഞ്ചള്ളൂർ സ്വദേശി സുജിൻ (20), കുളനട കൈപ്പുഴ നോർത്ത് തടത്തിൽ വീട്ടിൽ സുരേന്ദ്രന്റെ ഏക മകൻ നിഖിൽ (20) എന്നിവരാണ് മഞ്ചള്ളൂർ മണക്കാട്ട് കടവിൽ മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ഏഴംഗസംഘം കടവിൽ കുളിക്കാൻ എത്തിയത്.


നിഖിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തിൽ അകപ്പെടുകയായിരുന്നു. അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി പുറത്തെടുത്തെങ്കിലും മരിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് നിഖിൽ. അമ്മ സുജാത. അമ്മയുടെ വീടായ പത്തനാപുരത്ത് ശനിയാഴ്ച പോയതാണ്.

Related Articles

Back to top button