മോഷണകേസിലെ പ്രതി ഒരു വർഷത്തിനു ശേഷം പൊലീസ് പിടിയിൽ…
ആലപ്പുഴ : ആലപ്പുഴ ജില്ലയിലും, സംസ്ഥാനത്തിലെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷൻ പരിധികളിലും മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന ആലപ്പുഴ ലജ്നത്ത് വാർഡിൽ ആരിഫ മൻസിലിൽ ഇക്ബാലിൻ്റെ മകൻ സിനാജ് (50) ആണ് പിടിയിലായത്. ആലപ്പുഴ ടൗൺ ഡി.വൈ .എസ്.പി രൂപികരിച്ച ടീം തിരുവനന്തപുരം ഈഞ്ചക്കൽ ഭാഗത്ത് വച്ച് സാഹസികമായിമായിട്ടാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. സംസ്ഥാനത്തിലെ പല സ്ഥലങ്ങളിൽ നിന്നും വില കൂടിയ നിരവധി മൊബൈൽ ഫോണുകൾ മോഷണം ചെയ്യുകയും, നിർത്തിയിട്ടിരിക്കുന്ന കാറുകളുടെ ഗ്ലാസ്സ്കൾ പൊട്ടിച്ച് അതിനുള്ളിലെ വില കൂടിയ സാധനങ്ങൾ മോഷണം ചെയ്യുകയും ചെയ്യുന്നതാണ് പ്രതിയുടെ പ്രധാനരീതി.ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ വിവിധ ജില്ലകളിലെ പൊലീസ് അന്വേഷിച്ച് വരികയായിരുന്ന സമയമാണ് പ്രതി ആലപ്പുഴ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലാകുന്നത് ഇയാൾക്ക് കോട്ടയം,ആലപ്പുഴ,തിരുവനന്തപുരം,എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൾ കേസ്സുകളുണ്ട്. .ആലപ്പുഴ ടൗൺ ഡി.വൈ. എസ് .പി റ്റി.ബി. വിജയന്റെ നേതൃത്വത്തിൽ നോർത്ത് എസ്.എച്ച്.ഒ സുമേഷ് സുധാകരൻ, എസ്.ൈ മാരായ സെബാസ്റ്റിൻചാക്കോ, റ്റി.ഡി. നെവിൻ,മോഹൻകുമാർ ,എസ്.പി.സി.ഒ വിപിൻദാസ്,സി.പി.ഓ ആർ ശ്യാം എന്നിവർ അടങ്ങുന്ന സംഘമാണ്പ്രതിയെ പിടികൂടിയത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.