പൂഞ്ചിലെ ഭീകരാക്രമണം..പിന്നിൽ ചൈന…

പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്ന് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ഭീകരര്‍ ഉപയോഗിച്ചത് M4A1, Type561 അസോള്‍ട്ട് റൈഫിളുകളുകളാണ്. ഇവയില്‍ ഉപയോഗിച്ചത് ചൈനീസ് സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളാണെന്ന് കണ്ടെത്തി.ചൈനീസ് സൈബര്‍ വാര്‍ഫെയര്‍ വിദഗ്ധര്‍ കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ മിലിട്ടറിയുടെ സ്ട്രാറ്റജിക്ക് പ്ലാനിങ് ഡിവിഷന്‍ സന്ദര്‍ശിച്ചിരുന്നു.

അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ആറുപേരെ സുരക്ഷ സേന കസ്റ്റഡിയിലെടുത്തു. മേഖലയിൽ വ്യാപക തിരച്ചിൽ തുടരുകയാണ്.ഇന്നലെ ഉണ്ടായ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. 4 സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button