അനിലയുടെ മുഖം വികൃതമായ നിലയില്‍.. അനിലയും സുദർശനും സുഹൃത്തുക്കൾ..കൊലപാതകം….

കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ പറഞ്ഞു .അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പത്തെച്ചൊല്ലി മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നതായും സഹോദരൻ പറഞ്ഞു .

ഇന്നലെ രാവിലെ മുതലാണ് അനിലയെ കാണാതായത്. ഇന്നലെ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല മൃതദേഹത്തില്‍ ഉള്ളത്. രാവിലെയാണ് മരിച്ചതായ വിവരം അറിയുന്നത് എന്നും സഹോദരന്‍ അനീഷ് പറഞ്ഞു. അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനിലയെ സുദര്‍ശന്‍ ബൈക്കിലാണ് വീട്ടിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു .

Related Articles

Back to top button