കൊച്ചിയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണം കവർന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ…..
കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണം കവർന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. എറണാകുളം ഇരുപ്പച്ചിറയിലാണ് സംഭവം. കൊടുങ്ങല്ലൂർ എസ്.എൻ. പുരം സ്വദേശി ബൈജു, നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ വീട്ടിൽ നിസാർ എന്നിവരാണ് പിടിയിലായത്.
47 പവനോളം സ്വർണാഭരണം ഇവരിൽനിന്ന് പോലീസ് പിടിച്ചെടുത്തു. 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ രഞ്ജിത്ത് ആർ നായരുടെ വീട്ടിലാണ് ഇവർ മോഷണം നടത്തിയത്. സ്കൂട്ടറിലെത്തി വീട്ടിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.