കോവിഡ്-19 വാക്‌സിൻ്റെ പാർശ്വഫലത്താൽ ആണ് തനിക്ക് ഹൃദയാഘാതം ഉണ്ടായതെന്ന് നടൻ ശ്രേയസ്…
തനിക്ക് ഹൃദയാഘാതം ഉണ്ടായത് കോവിഡ്-19 വാക്‌സിൻ്റെ പാർശ്വഫലം മൂലമാകാമെന്ന് ഹിന്ദി സിനിമാ താരവും സംവിധായകനുമായ ശ്രേയസ് തൽപാഡെ. ലെഹ്‌റൻ റെട്രോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദമായ പ്രസ്താവന. കഴിഞ്ഞ വർഷം തനിയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും എന്നാൽ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത തനിക്കെങ്ങനെ ഹൃദയാഘാതമുണ്ടായെന്നും ശ്രേയസ് തൽപാഡെ ചോദിക്കുന്നു. കോവിഡ് വാക്സിനായ കോവി ഷീൽഡ് എടുത്തവരിൽ പാർശ്വഫലത്തിന് സാധ്യതയുണ്ടെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പരാമർശം ശ്രദ്ധിക്കപ്പെടുന്നത്.
താൻ പുകവലിക്കില്ല, ശരിക്കും ഒരു സ്ഥിരം മദ്യപാനിയല്ല, മാസത്തിലൊരിക്കൽ മാത്രമാണ് കുടിക്കുന്നത്. പുക വലിക്കില്ല. എൻ്റെ കൊളസ്‌ട്രോൾ അൽപ്പം കൂടുതലായിരുന്നുവെന്നും അത് സാധാരണമാണെന്നും ഡോക്ടർമാർ തന്നോട് പറഞ്ഞു. അതിന് മരുന്നും കഴിക്കുമായിരുന്നു. അതിനാൽ, പ്രമേഹം ഇല്ലാത്ത, രക്തസമ്മർദ്ദം ഇല്ലാത്ത തനിക്കെങ്ങനെ ഹൃദയാഘാതം വന്നുവെന്നും അതിന് പിന്നെ എന്താണ് കാരണമെന്നും ശ്രേയസ് തൽപാഡെ ചോദിക്കുന്നു. അതേസമയം, ഹൃദയാഘാതത്തിന് കാരണം കോവിഡ്-19 വാക്‌സിൻ്റെ പാർശ്വഫലമാവാമെന്നും താരം പറയുന്നു.