അടിപൊളി മൈലേജുമായി സാധാരണക്കാർക്കായി ബജാജ്…ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക്…
ഇന്ത്യയിലെ പ്രശസ്‍ത ഇരുചക്രവാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ പുതിയ പൾസർ NS400Z അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ചു. പുതുതായി പുറത്തിറക്കിയ പൾസറിന് പുറമേ, ബജാജ് കുറച്ച് കാലമായി ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളിന്‍റെ പണിപ്പുരയിലുമാണ്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ബജാജ് സിഎൻജി ബൈക്ക് ഇന്ത്യയിൽ പരീക്ഷണം നടത്തിയിരുന്നു. ഇപ്പോഴിതാ ബൈക്കിന്‍റെ ലോഞ്ചിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
2024 ജൂൺ 18-ന് ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിൾ അവതരിപ്പിക്കുമെന്ന് ബജാജ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. പുതിയ പൾസർ NS400Z-ൻ്റെ ലോഞ്ച് ചടങ്ങിൽ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് ഈ നീക്കം സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. വരാനിരിക്കുന്ന സിഎൻജി മോട്ടോർസൈക്കിൾ വാഹന വ്യവസായത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, ജനങ്ങൾക്ക് കൂടുതൽ ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗം ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.