പാന്റിനുള്ളിലിട്ട് പാമ്പുകളെ കടത്താൻ ശ്രമം..യാത്രക്കാരൻ അറസ്റ്റിൽ….
പാന്റിനുള്ളില്‍ പാമ്പുകളുടെ ബാഗ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി .പാന്റിനുള്ളില്‍ ഒളിപ്പിച്ച ബാഗിൽ നിന്ന് രണ്ട് ചെറിയ വെളുത്ത പാമ്പുകളെ പോലീസ് കണ്ടെടുക്കുകയും ചെയ്തു .യുഎസിലെ മിയാമി ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം .യാത്രക്കാരന്റെ പാന്റില്‍ എന്തോ ഇരിക്കുന്നതായി കണ്ട് സംശയം തോന്നി ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് പാമ്പുകളെ കണ്ടെത്തിയത് .
പാമ്പുകളെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനെ ഏൽപ്പിച്ചതായും വിമാനത്താവള അധികൃതര്‍ പറഞ്ഞു. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാങ്കോങില്‍ നിന്നും എത്തിയ ഒരു ബാഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയിരുന്നു.