നവജാത ശിശുവിന്റെ കൊലപാതകം..അമ്മയുടെ ആരോഗ്യനില മോശമായി തുടരുന്നു….
പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയുടെ നില മോശമായി തുടരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി .ആന്തരികാവയവങ്ങളില്‍ അടക്കം അണുബാധ ഉണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത് .അതുകൊണ്ട് തന്നെ നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ നീക്കം.
കഴിഞ്ഞ ദിവസം യുവതിയെ റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 18 വരെയാണ് യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.