കാശ്മീർ ഭീകരാക്രമണം..ഒരു സൈനികന് വീരമൃത്യു…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു .ഗുരുതര നിലയിലായിരുന്ന സൈനികനാണ് കൊല്ലപ്പെട്ടത്. അഞ്ച് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.ഒരാളുടെ നില ഗുരുതരമാണ്.സൈനികര്‍ വ്യോമതാവളത്തിലേക്കു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കൂടുതല്‍ സൈനികര്‍ മേഖലയിലെത്തി ഭീകരരെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു .