മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും അടക്കം 5 പേര്‍ക്കെതിരെ കേസ്….
മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത് .മേയർ – ഡ്രൈവർ തർക്കത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സംഭവം പരിശോധിച്ച് നടപടിയെടുക്കാന്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് തിരുവനന്തപുരം ജെഎഫ്എംസി കോടതി നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.
മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ തുടങ്ങി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.