കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ 18കാരി യുവതിക്കെതിരെ പീഡനശ്രമം…കേസെടുത്ത് പൊലീസ്..

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്കെതിരെ പീഡന ശ്രമം. കാസർകോട് സ്വദേശിയായ 18കാരിക്കെതിരെയായിരുന്നു രണ്ട് ദിവസം മുമ്പ് അതിക്രമം. മാനസികാരോഗ്യകേന്ദ്രത്തിൽ പ്ലംബിങ്ങ് ജോലിക്കെത്തിയ ആളായിരുന്നു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭയന്ന് പെൺകുട്ടി ഒച്ചവച്ചതോടെ, സംഭവം പുറത്തറിഞ്ഞു.തുടർന്ന് പെൺകുട്ടിയുടെ പരാതിപ്രകാരം നന്ദു എന്നയാൾക്കെതിരെ മെഡി.കോളേജ് പൊലീസ് ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. നിലവിൽ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പെൺകുട്ടിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും കൂടുതൽ പരിശോധനകൾ പൂർത്തിയാവാനുണ്ടെന്നും ഇതിനുശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.

Back to top button