കരളിനെ സംരക്ഷിക്കണോ എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ…..

മോശം ഭക്ഷണശൈലിയാണ് പ്രധാനമായും കരളിനെ ബാധിക്കുന്നത്. മദ്യം, സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം, കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം കരളിനെ നശിപ്പിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ

ഇലക്കറികള്‍ : വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ചീര പോലെയുള്ള
ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ബെറി പഴങ്ങള്‍ : ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ
ബെറി പഴങ്ങളും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ബീറ്റ്റൂട്ട് : നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. അതിനാല്‍ ഇവ
കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ഫാറ്റി ഫിഷ് : ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി
ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ഒലീവ് ഓയില്‍ : ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍‌റുകളും അടങ്ങിയ ഒലീവ് ഓയില്‍‌ ഡയറ്റില്‍
ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

വെളുത്തുള്ളി : വെളുത്തുള്ളിയിലെ ആന്‍റി ഓക്സിഡന്‍റുകളും ആലിസിനും കരളിന്‍റെ ആരോഗ്യത്തിന്
നല്ലതാണ്. അതിനാല്‍ വെളുത്തുള്ളി ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

മഞ്ഞള്‍ : മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍
ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ഇഞ്ചി : ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന്
ഗുണം ചെയ്യും.

നട്സ് : വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നട്സ്
കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി ബദാം, വാള്‍നട്സ് തുടങ്ങിയവ
കഴിക്കാം.

ഗ്രീന്‍ ടീ : ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന്
നല്ലതാണ്.

Related Articles

Back to top button