ആലപ്പുഴയിൽ ഇ.എസ്.ഐ ആശുപത്രിയിൽ നിന്നും എ.സി. മോക്ഷണം യുവാവ് പിടിയിൽ..
ആലപ്പുഴ : ആലപ്പുഴ ഇ .എസ് .ഐ ആശുപത്രിയിലെ എ.സി മോഷണം നടത്തിയ പ്രതി പിടിയിൽ. ആലപ്പുഴ പാതിരാപ്പള്ളി പടിഞ്ഞാറെക്കര ചെട്ടിക്കാട് ദേവസ്യയുടെ മകൻ ആൻഡ്രൂസ് (25) ആണ് പിടിയിലായത്.കഴിഞ്ഞ എപ്രിൽ മാസം 21/04/2024 തീയതിയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഇ.എസ്.ഐ ആശുപത്രിയിൽ നിന്നും 2 എ.സി കളുടെ ഔട്ട്ഡോർ യൂണിറ്റുകളും ,3 എ.സി കളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്പ് കോയിലും ഉൾപ്പെടെ ഏകദേശം ഒരു ലക്ഷം രൂപയുടെ മുതലുകൾ മോഷണം പോയത്. എ.സി കൾ മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങിയത് വൻ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. തുടർന്ന് സൗത്ത് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും വിവിധ സി.സി ടീ .വി ദൃശ്യങ്ങൾ പരിശോധിക്കുകയും സമാന കുറ്റക്യത്യങ്ങൾ ചെയ്തവരെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൗത്ത് എസ്.എച്ച് .ഒ കെ.പി.തോംസൺ , എസ്.ഐ മാരായ അജ്മൽ ഹുസൈൻ, നെവിൻ റ്റി.ഡി, മോഹൻകുമാർ, എസ്.സി.പി.ഒ മാരായ പോൾ , വിപിൻദാസ്, സി.പി.ഒ മാരായ ശ്യാം ആർ, ചിക്കു, വിഷ്ണു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു..