നാനൂറോളം സ്ത്രീകളെ പീഡിപ്പിച്ചു..പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ്….
കർണാടക ഹാസനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ അനുമതി തേടിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .നിരവധി ലൈംഗിക പീഡന പരാതികൾ ഉയർന്നതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് പറന്നിരുന്നു. 400-ലേറെ സ്ത്രീകളെ പീഡിപ്പിക്കുകയും മൂവായിരത്തിലേറെ അശ്ലീല വീഡിയോകൾ നിർമിക്കുകയും ചെയ്തിരുന്നു എന്നാണ് പ്രജ്വലിന് എതിരെയുള്ള കേസ് .
വീഡിയോ പുറത്തായതിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ആരോപണം നേരിടുന്നു.കേസുമായി ബന്ധപ്പെട്ട്, രേവണ്ണയ്ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 700 ഓളം പൗരന്മാർ ദേശീയ വനിതാ കമ്മീഷന് (എൻസിഡബ്ല്യു) കത്തെഴുതി.ബലാത്സംഗ കുറ്റം കൂടാതെ, പരാതിക്കാരിയെ ഭീഷണിപ്പെടുത്തൽ, വസ്ത്രാക്ഷേപം, വീഡിയോ എടുക്കൽ, ഫോട്ടോ എടുക്കൽ തുടങ്ങിയ വകുപ്പുകൾ പ്രജ്വലിനെതിരെ സിഐഡി ചുമത്തിയിട്ടുണ്ട്. തോക്ക് ചൂണ്ടി പ്രജ്വൽ തന്നെ ബലാത്സംഗം ചെയ്യുകയും മൊബൈൽ ഫോണിൽ വീഡിയോ പകർത്തുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു.