ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് സ്ത്രീയെയും പുരുഷനെയും ജീവനോടെ കത്തിച്ചുകൊന്നു..15 പേർ അറസ്റ്റിൽ….

ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ ജീവനോടെ ചുട്ടുകൊന്നു.സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയിലാണ് സംഭവം . മേയ് ഒന്നിന് ഗ്രാമത്തിലെ ചിലർ ഒത്തുചേർന്ന് പഞ്ചായത്ത് വിളിക്കുകയും കൊല്ലപ്പെട്ട സ്ത്രീയും പുരുഷനും മന്ത്രവാദികളാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. മൂന്നര വയസ്സുള്ള ആരോഹി ബന്ദു തെലാമി എന്ന കുട്ടി മന്ത്രവാദം മൂലമാണ് മരിച്ചതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. കുട്ടിയുടെ മരണത്തിൽ രോഷാകുലരായ ഗ്രാമവാസികൾ ഇവരെ പിടികൂടുകയും മർദിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.

സംഭവത്തിൻ്റെ ഗൗരവവും തീവ്രതയും കണക്കിലെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു .അറസ്റ്റിലായവരെല്ലാം ബർസെവാഡ ഗ്രാമത്തിലെ താമസക്കാരാണ്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡിൽ വിട്ടു .

Related Articles

Back to top button