ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയാളികള്‍ പിടിയിൽ…..

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊന്ന സംഭവത്തിൽ 3 ഇന്ത്യക്കാരെ കാനഡയിൽ അറസ്റ്റ് ചെയ്തു .മൂന്ന് പ്രതികള്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന്നു പോലീസ് പറഞ്ഞു .സ്റ്റുഡന്റ് വിസയിലാണ് മൂന്ന് പ്രതികളും കാനഡയിലേക്ക് പ്രവേശിച്ചത് . ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം ഇവർ നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു.

കഴിഞ്ഞ ജൂൺ 18നാണു കാനഡയിൽ വച്ച് നിജ്ജാറിനെ വെടിവച്ച് കൊന്നത്. കാനഡ– യുഎസ് അതിർത്തിയിലെ സറെയിൽ സിഖ് ഗുരുദ്വാരയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന വാഹനത്തിലാണു ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനായ നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു വെടിയേറ്റിരുന്നു.ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത ഭീകരനാണു നിജ്ജാർ .നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാകാമെന്ന കാനഡയുടെ പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു.

Related Articles

Back to top button