നടിയുടെ ആരോപണം നിഷേധിച്ച് ഡ്രൈവര്‍ യദു..
തിരുവനന്തപുരം: തിരുവനന്തപുരം മേയറെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പരാതി ഉന്നയിച്ച നടി റോഷ്‌ന ആന്‍ റോയ്‌യുടെ ആരോപണം നിഷേധിച്ച് ഡ്രൈവര്‍. നടി ആരോപിക്കുന്ന സംഭവം ഓര്‍മ്മയില്‍ ഇല്ലെന്നും ഇത്രയും ദിവസം ഇല്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നതെന്നും യദു പറഞ്ഞു. ഇനിയും ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. നടി റോഷ്‌നക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡ്രൈവര്‍ പറഞ്ഞു.തൃശൂര്‍ കുന്നംകുളം ഭാഗത്ത് വെച്ച് യദു തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും അന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് യദുവിനെ പറഞ്ഞയച്ചതെന്നുമാണ് നടി റോഷ്‌ന പറഞ്ഞത്. നടുറോട്ടില്‍ വണ്ടി നിര്‍ത്തി യദു മോശമായി സംസാരിച്ചെന്നും ഒരു സ്ത്രീയെന്ന പരിഗണന പോലും യദുവിന്റെ സംസാരത്തിലുണ്ടായിരുന്നില്ലെന്നും റോഷ്‌ന പറഞ്ഞു.
യദുവില്‍ നിന്ന് മോശം അനുഭവം നേരിട്ടതിന്റെ അമര്‍ഷം തനിക്കിപ്പോഴുമുണ്ട്. മേയറോട് പോലും അയാള്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ സാധാരണക്കാരിയായ തന്നോട് ഇങ്ങനെ സംസാരിച്ചതില്‍ അത്ഭുതമില്ലെന്നും റോഷ്‌ന പറഞ്ഞു.