സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ചത്തത് 497 കറവപ്പശുക്കള്‍…. ജാഗ്രതാ നിർദേശം….

തിരുവനന്തപുരം: കൊടുംചൂടിൽ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇതുവരെ 497ഓളം കറവപ്പശുക്കൾ ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്. കൊല്ലത്ത് 105ഓളം പശുക്കൾ സൂര്യാഘാതമേറ്റ് ചത്തെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്.

പകൽ 11 മുതൽ വരെ 3 മണിവരെ തുറസ്സായ സ്ഥലങ്ങളിൽ ഉരുക്കളെ മേയാൻ വിടരുതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഈ സമയത്ത് പശുക്കളെ പാടത്ത് കെട്ടിയിടരുതെന്നും നിര്‍ദേശമുണ്ട്. ചത്ത കാലികൾക്കുള്ള നഷ്ടപരിഹാം ഉടൻ വിതരണം ചെയ്യുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി അറിയിച്ചു.

Related Articles

Back to top button